Flash News

Nattu Media

മേരി മാട്ടി മേരി ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം ഭൂമിക്ക്) വാഴക്കാട് ഗ്രാമപഞ്ചായത്ത് അമൃത് വാടിക 75-തരം വൃക്ഷ തൈകള്‍ നട്ടു


വാഴക്കാട്
ഗ്രാമ പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന ചടങ്ങായ മേരി മാട്ടി മേരി ദേശ് (എന്റെ മണ്ണ് എന്റെ രാജ്യം ഭൂമിക്ക്) ക്യാമ്പയിനുമായി ബന്ധപ്പെട്ട് അമൃത് വാടിക 75-തരം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. ഊര്‍ക്കടവില്‍ പൊതുസ്ഥലത്ത് നടന്ന ചടങ്ങ് വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശ മാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, വാര്‍ഡ് മെമ്പര്‍ ശിഹാബ്ഊര്‍ക്കടവ്, പഞ്ചായത്ത് ഹെഡ്ക്ലര്‍ക്ക് ടി.കെ.രൂപേഷ്, പഞ്ചായത്ത് തൊഴിലുറപ്പ് ജീവനക്കാരായ ജലാല്‍വട്ടപ്പാറ, അമീന്റാഷിദ്, അന്‍സാജ്, അനീസ്, ബുഷ്‌റ, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)