![]() |
| മാപ്പിളപ്പാട്ട് രാജാത്തി വിളയിൽ ഫസീലയ്ക്ക് വിട ' എന്ന തലക്കെട്ടിൽ തനിമ മുക്കം ചാപ്റ്റർ സംഘടിപ്പിച്ച അനുസ്മരണ സംഗമം പ്രശസ്ത ഗായകൻ സി വി എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്യുന്നു. |
തനിമ മുക്കം ചാപ്റ്റർ പ്രസിഡന്റും ഗ്രന്ഥകാരനായ എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് കക്കാട്, വൈസ് പ്രസിഡന്റ് ദാമോദരൻ കോഴഞ്ചേരി, കെ വി ജബ്ബാർ , ഇ എൻ നദീറ, ഷിനോജ് ഉദ്യാനം, സി കെ അബൂബക്കർ , പി കെ ഖാദർ, അമീൻ ജൗഹർ, സലീം വലിയപറമ്പ് എന്നിവർ അനുസ്മരണ ഭാഷണങ്ങൾ നടത്തി. ഫസീലയുടെ ഗാനങ്ങൾ ആലപിച്ചു.സൈഫു റഷീദ് സ്വാഗതവും ടി കെ ജുമാൻ നന്ദിയും പറഞ്ഞു.
അൻവർ ഇല്ലത്തുകണ്ടി, ബഷീർ പാലത്ത്, അസീസ് തോട്ടത്തിൽ, സുഹ്റ മൻസൂർ, ഇ എൻ നസീറ, ഗഫൂർ നാഗരി , സലാം തടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി
Tags:
MUKKAM
