Flash News

Nattu Media

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്- 77 ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായിട്ടുള്ള മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ പ്രൗഢഗംഭീരമായി ആഘോഷിച്ചു


കീഴുപറമ്പ്
ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  "മേരിമാട്ടി മേരാ ദേശ്" ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് രാവിലെ 9:30 ന് പൊറ്റമ്മൽ ‍ കുളത്തിന്റെ (അമൃത സരോവർ) പരിസരത്ത് വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി റൈഹാനത്ത് കുറുമാടന്റെ   അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സഫിയ എം.സി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു, ശേഷം വീരജവാ‍ന്‍ നുഫൈലിന്റെ പേരിലുള്ള സ്മാരക ഫലകം ഭരണ സമിതി അംഗങ്ങൾ, ബ്ലോക്ക് മെമ്പര്‍, ജവാന്റെ കുടുംബാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്ത് ജീവനക്കാര്‍, സമീപ വാസികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ അനാച്ഛാദനം ചെയ്തു, തുടർന്ന്  ഫലവൃക്ഷ തൈ നടുകയും (അമൃത വാടിക) വീരജവാ‍‍ന്റ മാതാവ് ശ്രീമതി.ആയിശ കെ.ടി എന്നവരെ ആദരിക്കുകയും ചെയ്തു, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി അരവിന്ദന്‍ പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, മധുര വിതരണവും നടത്തി, ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണ്ത‍ ജംഷീറാ ബാനു, മെമ്പർമാരായ സാക്കിയ നിസാ‍ര്‍, ഷഹർബാന്‍, എം.പി അബ്ദുറഹിമാന്‍, റഫീഖ് ബാബു, തസ്ലീന ഷബീ‍ര്‍, എം.എം മുഹമ്മദ്, ബ്ലോക്ക് മെമ്പര്‍ രത്നകുമാരി, സി.ഡി.എസ് പ്രസിഡന്റ്  റംലാ ബീഗം, ‍മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.എ നാസര്‍, അരീക്കോട് ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ബിനോയ്, ബ്ലോക്ക് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അക്രഡിറ്റഡ് എഞ്ചിനീയര്‍ നസീഫ്, റിഷാദ് കെ.ടി, സലീം സി,ആമിനു, ഹബീബുറഹ്മാന്‍ വൈ.പി, അജ്മൽ പി തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.പി പി എ റഹ്മാന്‍ സ്വാഗതവും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അക്രഡിറ്റഡ് എഞ്ചിനീയര്‍ ജസീം എം ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)