കാരശ്ശേരി പഞ്ചായത്തിലെ കക്കാട് സ്വദേശി കോടഞ്ചേരി സബ്ബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിനും സത്യസന്ധമായും നീതി പൂർവ്വമായും തന്റെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ മികവു കാണിച്ചതിൽ സ്വാതന്ത്ര ദിനത്തിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചതിൽ മുക്കം അംബേദ്ക്കർ സാംസ്കാരിക വേദി അനുമോദന ചടങ്ങ് നടത്തി.
പ്രസിഡണ്ട് ലത്തീഫ് മാങ്ങാം പൊയിലിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ദാസൻ കൊടിയത്തൂർ പൊന്നാട അണിയിക്കുകയും ആദരിക്കുകയും ചെയ്തു.
മത പഠനങ്ങൾ കാലഘട്ടത്തിനുസരിച്ചു മാറണമെന്നും, മാതാപിതാക്കൾക്കു കൗമാരപ്രായത്തിലേക്ക് ചുവട് വെക്കുന്ന കുഞ്ഞുങ്ങളെ നേർ വഴിക്ക് നയിക്കുന്നതിനും നിയമ വശങ്ങളും നല്ല നിർദേശങ്ങളും ഉപദേശങ്ങളും കൊടുക്കുന്നതിന് വേണ്ടി ബോധവൽകരണ ക്ലാസ്സുകൾ നടത്തണമെന്ന് സലീം അഭിപ്രായപ്പെട്ടു.സെയിദാലി മാമ്പറ്റ,ഷാജഹാൻ ചോണാട്,താരിഖ് ആനായാംകുന്ന് എന്നിവർ നേതൃത്ത്വം നൽകി.
