Flash News

Nattu Media

ഐക്കോ എരഞ്ഞിമാവ് പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനെ ആദരിച്ചു


എരഞ്ഞിമാവ് : ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനുംചേർന്ന്  പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകനായി തെരഞ്ഞെടുത്തആദിൽ ടി കെ എരഞ്ഞിമാവ് ഐക്കോ ക്ലബ്ബ് ആദരിച്ചു. പാരമ്പര്യമായി കാർഷികവൃത്തി നിത്യ തൊഴിലാക്കി മാറ്റിയ കുടുംബാംഗമാണ്  അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം കാർഷികവൃത്തിക്ക് സമയം കണ്ടെത്തി അവരെ സഹായിക്കുകയും ചെയ്യുന്നു.ഇപ്പോൾ പച്ചക്കറി കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്. 

ആദരിക്കൽ ചടങ്ങിന്  ഐക്കോ  ഭാരവാഹികളായ റഹ്മത്തുള്ള കെ പി, ഷാജി എം സി, കബീർ ഓ കെ, മഹബൂബ് കെ ബിജു ടി പി, നദീർ പി കെ  എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)