Flash News

Nattu Media

ജി.എച്ച്.എസ്.എസ് വാഴക്കാട് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു




വാഴക്കാട്
: വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 2.23 കോടി സർക്കാർ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

 കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ ആമുഖ പ്രഭാഷണം നടത്തി.വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ, വാർഡ് മെമ്പർമാരായ ഷമീന സലിം ,എം.കെ നൗഷാദ്, മലയിൽ അബ്ദുൾ റഹിമാൻ മാസ്റ്റർ, നിസാർ കെ.വി., ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം കെ.വി , സി.വി.എ | നാസർ , ബി.പി.എ റഷീദ്, ജയ്സൽ എളമരം, സുരേഷ് കുമാർ ചോലയിൽ , ഒ.കെ അയ്യപ്പൻ, തറമ്മൽ അയ്യപ്പൻ കുട്ടി, ആയിഷ മാരാത്ത്, അബ്ദുൾ ലത്തീഫ് പറശ്ശേരി, ശരീഫ ചിങ്ങംകുളം, തുടങ്ങിയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിന് ആശംസകൾ നേർന്നു. പ്രസ്തുത ചടങ്ങിൽ യു. എസ് .എസ് സ്കോളർഷിപ്പ് നേടിയ പ്രതിഭകളെ ആദരിച്ചു കൊണ്ട് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ എൻ അനുമോദന പ്രസംഗം നടത്തി .  ചടങ്ങിൽ വെച്ച് പ്രശസ്ത എഴുത്തുകാരി ഫർസാന അലിക്ക് വാഴക്കാട് ഹവിൽദാർ റഹ്മാൻ സ്മാരക ലൈബ്രറി ഉപഹാര സമർപ്പണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് മുജീബ് മോട്ടമ്മൽ സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ പി മുരളീധരൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)