Flash News

Nattu Media

കാക്കിക്കുള്ളിലെ നിറപുഞ്ചിരിയുള്ള നീതിമാൻ..

കോടഞ്ചേരി എസ്.ഐ സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 🇮🇳


കാക്കിക്കുള്ളിലെ, നിറപുഞ്ചിരിയിലെ നീതിമാൻ , ലഹരി വിരുദ്ധ വേട്ടകളിലെ  വെള്ളിനക്ഷത്രം ,സൗമ്യനും , സൽസ്വഭാവിയും , സ്നേഹ സൗഹൃദം മുഖമുദ്രയാക്കി , അർപ്പണ മനോഭാവത്തോടെ നീതി പാലിക്കാനായി കാക്കി ധരിച്ച പ്രിയ സുഹൃത്ത് സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം.

2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്. കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുക്കം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ ഒട്ടേറെ ലഹരിവിരുദ്ധ വേട്ടകളിൽ പങ്കാളിയായിട്ടുണ്ട്. 

 റിട്ട. അധ്യാപകൻ പരേതനായ  അബ്ദുൽഅസീസ് മൗലവി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ചെറുവാടി ഗവ. ഹൈസ്‌കൂളിലെ അധ്യാപിക സെറീന യു.പി ഭാര്യയാണ്. റസൽ സലീം, സിയ സലീം മക്കളാണ്.

രാജ്യം 76-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ലഭിച്ച അർഹതക്കുള്ള  അംഗീകാരം ഉചിതം തന്നെ, നീതി നിർവഹണയാത്രയിൽ പൊൻ തൂവൽ ചാർത്താൻ മെഡൽ തിളക്കം മാറ്റു കൂട്ടും. പല ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുകളിലേക്ക് കയറിവരുന്നവരെ നിറപുഞ്ചിരിയിൽ സ്വീകരിച്ചു സ്നേഹ സൗഹൃദം പങ്കിടുമ്പോഴും നീതിയുടെ പക്ഷത്തുറച്ചു നിന്ന് സേവനമനുഷ്ഠിച്ചതിനുള്ള അംഗീകാരം കൂടിയാണീ മെഡൽ തിളക്കം . ഉറച്ച കാൽവെപ്പോടെ ഉയരങ്ങളിലേക്കുള്ള  ചവിട്ടുപടിയാകട്ടെ തേടിയെത്തിയ അംഗീകാരം ....

പ്രിയ സുഹൃത്തേ അഭിനന്ദനങ്ങൾ.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)