Flash News

Nattu Media

ചെറുവാടി പുറമണ്ണിൽ - ചേരാംകുന്ന് ശുദ്ധജല കുടിവെള്ള പദ്ധതി

ഗുരുതര ആരോപണം വീണ്ടും ... വിജിലൻസിന് പരാതി നൽകാൻ ഒരുങ്ങി യുവാവ്.

ചെറുവാടി : കൊടിയത്തൂർ പഞ്ചായത്തിലെ 13 ആം വാർഡിൽപ്പെട്ട പുറമണ്ണിൽ - ചേരാംകുന്ന് ശുദ്ധജല പദ്ധതിയിൽ വൻ അഴിമതി നടന്നതായി തെളിവുകൾ സഹിതം പരാതിയുമായി ചുള്ളിക്കാപറമ്പ് സ്വദേശി ശറഫുദ്ധീൻ കെ പി വിജിലൻസിന് പരാതി കൊടുക്കാൻ ഒരുങ്ങുന്നു .എസ്റ്റിമേറ്റ് പ്രകാരം ഒന്നര സെന്റി മീറ്റർ ആഴവും,30 സെന്റി മീറ്റർ വീതിയും വേണ്ട കുടിവെള്ള പൈപ് ലൈൻ ഒരു സെന്റി മീറ്റർ ആഴവും 15 സെന്റി മീറ്റർ വീതിയുമാക്കി പണിത പുറമണ്ണിൽ - ചേരാംകുന്ന് ശുദ്ധജല പദ്ധതിയിൽ വൻ അഴിമതി നടന്നതായി ആരോപണം.


അതോടപ്പം  കുടിവെള്ള പദ്ധതിക്ക് കണക്ഷൻ കിട്ടാൻ വേണ്ടി 200 വീട്ടുക്കാരിൽ നിന്ന് 500 രൂപ ഗുണഭോക്താവിഹിതം എന്ന പേരിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. പക്ഷെ ഗുണഭോക്താവിഹിതം എന്ന പേരിൽ നടത്തിയ പിരിവ് കുടിവെള്ള അതൊരറ്റിക്ക് പണം അടച്ചതായി രേഖയുമില്ല. എന്നാൽ ഗുണഭോക്താകൾക്ക് കണക്ഷൻ കിട്ടിയതുമില്ല.

നിലവിൽ പദ്ധതിയുടെ ഭാഗമായി 85 വീട്ടുകാരിൽ നിന്ന് 3000 രൂപ വിഹിതം കണക്ഷൻ ചാർജ് ആയി വാങ്ങിയിട്ടുമുണ്ട്. (നേരെത്തെ നൽകിയ 500 രൂപ കിഴിച്ചിട്ട് ) ഇതിലാണേ മീറ്റർ മറ്റു ചിലവുകൾ ഉൾപ്പെടുകയുമില്ല.അത് ഓരോ ഉപഭോക്താവും സ്വയം എടുക്കണം.

സർക്കാർ 62 ലക്ഷം പാസ്സാക്കി നടപ്പിലാക്കിയ കുടിവെള്ള പദ്ധതിക്കാണ് ജനങ്ങളെ പിഴഞ്ഞ് ദ്രോഹം ചെയ്യുന്നത്. അതിന് ഒത്താശ ചെയ്യാൻ  വാർഡ് മെമ്പർമാരും, പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ ഉൾപ്പെടെ വിവിധ ജന പ്രതിനിധികൾ കൂട്ട് നിൽക്കുന്നതായി യുവാവ് ആരോപിച്ചു.

പരാതിയിൽ ഉടൻ നടപടി എടുത്തില്ലെങ്കിൽ വിജിലൻസിന് വേണ്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ പരാതി നൽകാനാണ് യുവാവിന്റെ തീരുമാനം

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)