ചെറുവാടി അൽ ബനാത്ത് സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ റബീഉൽ അവ്വലിൽ നബി (സ) യുടെ ജന്മദിനം വന്നുചേരുന്നതിന് മുന്നോടിയായി ഒരു മൗലിദ് കിത്താബ് പുറത്തിറക്കി .
ജീവിതത്തിൽ നമ്മൾ നിത്യവും പാരായണം ചെയ്യേണ്ട സൂറത്തുകൾ, ആയത്തുകൾ, ദിക്കറുകൾ, മൗലിദ് മാലകൾ എല്ലാം കൃത്യമായി ഉൾപ്പെടുത്തി വളരെ ആകർഷകമായ രീതിയിൽ, എല്ലാ ആളുകൾക്കും വായിക്കാൻ സഹായകമാകുന്ന വലിയ ലിപിയിൽ മനോഹരമായ ഒരു കിതാബാണിത്
കാരന്തൂർ മർക്കസിൽ വച്ച് സുൽത്താനുൽ ഉലമ കാന്തപുരം Ap അബൂബക്കർ മുസ്ലിയാർ കിത്താബിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചെറുവാടി അൽ ബനാത്ത് ഡയറക്ടർ ഡോ: അബ്ദുൽ അസീസ് ഫൈസി, അൽ ബനാത്ത് മാനേജ്മെൻറ് ഭാരവാഹികളായ ഡോ: സലാം സഖാഫി, കെ പി അബ്ദുൽ ഹമീദ് ഹാജി, വി. റസാഖ് മാസ്റ്റർ, ചെറുവാടി ഹിൽടോപ്പ് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിംഷാദ് .വി എന്നിവർ പ്രകാശന വേളയിൽ പങ്കെടുത്തു.

