Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് കന്നുകാലി വന്ധ്യതാ നിവാരണ ക്യാമ്പ് നടത്തി


വാഴക്കാട്
:മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ കന്നുകാലി വന്ധ്യതാ നിവാരണ ക്യാമ്പ് നടത്തി. ചെറുവട്ടൂര്‍ മാണിയോട്ട്മൂലയില്‍ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ്‌മെമ്പര്‍ ജമീല അധ്യക്ഷത വഹിച്ചു. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ.ഷാജി മുഖ്യപ്രഭാഷണം നടത്തി. കന്നുകാലികളിലെ വന്ധ്യത എന്ന വിഷയത്തില്‍ പുളിക്കല്‍ പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ.ജോബിന്‍തോമസ് ക്ലാസ് നയിച്ചു. പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോ.രമ്യാരവീന്ദ്രന്‍, ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ.പി.സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു. അമ്പതോളം ക്ഷീരകര്‍ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)