Flash News

Nattu Media

മധുര സ്മരണകൾ അയവിറക്കി അവർ വീണ്ടും ഒത്തു ചേർന്നു

പാഴൂർ എ.യു.പി സ്ക്കൂളിലെ വിരമിച്ച അധ്യാപകരാണ് ഓർമ്മകൾ പുതുക്കി വീണ്ടും വിദ്യാലയ ത്തിലെ ഓണാഘോഷത്തിൽ ഒത്തു ചേർന്നത്. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഓളിക്കൽ ഗഫൂർ അധ്യാപകരെ ആദരിച്ചു.
കുന്ദമംഗലംAEO ശ്രീ കെ.ജെ പോൾ വിദ്യാലയത്തിലെ ഓണ ചങ്ങാതിമാരായ  തിര ഞ്ഞെടുത്ത വിദ്യാർത്ഥികളെ ആദരിച്ചു. മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ.പി.വീരാൻകുട്ടി മാസ്റ്റർ ,ശ്രീ പി വി ജോസഫ് മാസ്റ്റർ, പി.ടി എ പ്രസിഡന്റ് ശ്രീ ഇ.കെ നാസർ തുടങ്ങിയവർ പ്രസംഗിച്ചു. മെംബർ ശ്രീമതി ഇ.പി വത്സല അധ്യക്ഷത വഹിച്ചു. എം.ടി സലീം മാസ്റ്റർ സ്വാഗതവും ആർ.പി.സക്കീന ടീച്ചർ നന്ദിയും പറഞ്ഞു.
Ad

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)