മുക്കം: ഗ്രീൻവാലി പബ്ലിക് സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാന സന്ദേശ റാലി നടത്തി.
സമാധാനമാണ് പരിഹാരം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച റാലി
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു
സമാധാനപൂർണ്ണമായ ഒരു അന്തരീക്ഷത്തിലൂടെ മാത്രമേ ലോകത്തിൻറെ ക്രിയാത്മകമായ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ എന്നും പുതിയതലമുറയ്ക്ക് പോയകാലത്തെ യുദ്ധ ചരിത്രത്തിൽ നിന്ന് ധാരാളം പഠിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
കലാപ ബാധിതരായ മണി പൂർ ജനതക്ക് റാലി ഐക്യദാർഢ്യം പ്രഖ്യാപിച്ചു
വി.ടി അബ്ദുൽ സലാം മുഖ്യപ്രഭാഷണം നിർവ്വഹിച്ചു , അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഫിറോസ് ഖാൻ , മുനവ്വർ എ.പി എന്നിവർ പങ്കെടുത്തു സ്കൂൾ ലീഡർ അമാൻമൻസൂർ നന്ദി പറഞ്ഞു
Ad
Tags:
NELLIKKAPARAMBA

