പന്നിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവം ഉപഭാേക്താക്കൾക്ക് നിരവധി സമ്മാനങ്ങൾ ഉറപ്പ് നൽകി പന്നിക്കോട് യൂണിറ്റിൽ പ്രൗഢിയോടെ തുടക്കം കുറിച്ചു.ആഗസ്റ്റ് 26 മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന വ്യാപാരോത്സവത്തിൻ്റെ മെഗാ നറുക്കെടുപ്പ് ജനുവരി ഒന്നിന് നടക്കും.
ഓരോ പതിനഞ്ച് ദിവസത്തിലും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹരാകുന്നവർക്ക് ഒരു ഫ്രിഡ്ജും, രണ്ടാം സമ്മാനം ടി വി , മൂന്നാം സമ്മാനം വാഷിംഗ് മെഷീൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
വ്യാപാര സ്ഥാപനങ്ങളെല്ലാം നിറദീപങ്ങൾ കൊണ്ട് അലങ്കരിച്ച് കൈ നിറയെ സമ്മാനങ്ങളുമായി ഉപഭോക്താക്കളെ സ്വീകരിക്കാൻ വ്യാപാരികൾ ഒരുങ്ങിക്കഴിഞ്ഞെന്നും, ഇനിയുള്ള നാളുകൾ നാട് ഉത്സവ പ്രതീതിയിലായിരിക്കുമെന്നും ഉപഭോക്താക്കൾ കൂപ്പണുകൾ അതത് ഷോപ്പുകളിൽ നിന്നും ചോദിച്ചു വാങ്ങണമെന്നും ഭാരവാഹികൾ പറഞ്ഞു.
Tags:
PANNICODE

