Flash News

Nattu Media

മുതലാളി ക്യാഷ് തരാൻ പറഞ്ഞു എന്നും പറഞ്ഞ് ചുള്ളിക്കാപറമ്പിലെ തുണിക്കടയിലെ സ്റ്റാഫിനെ പറ്റിച്ചു ക്യാഷുമായി മുങ്ങി യുവാവ്

ചെറുവാടി: ചുള്ളിക്കാപറമ്പ് ജംഗ്ഷനോട്‌ ചേർന്ന് പ്രവർത്തിക്കുന്ന ദോത്തി ഷോപ്പ് എന്ന് പേരുള്ള തുണിക്കടയിൽ ഇന്നലെ വൈകുന്നേരം 6 മണിക്കാണ് സംഭവം നടന്നത്.

ഷോപ്പിലെ CCTV യിൽ പതിഞ്ഞ  തട്ടിപ്പുകാരന്റെ ചിത്രം 

തുണികടയുടെ ഉടമ കുറിയുടെ ക്യാഷ് തരാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഒരു യുവാവ് ഷോപ്പിലെ സ്റ്റാഫിനെ സമീപ്പിക്കുകയായിരുന്നു. സ്റ്റാഫ് ഉടനെ ഷോപ്പുടമയുമായി ഫോണിൽ വിളിച്ചു കാര്യം തിരക്കി, ആരാണ് എന്നറിയാൻ തട്ടിപ്പുകാരനായ ആ യുവാവിന് ഫോൺ കൈമാറി, താൻ മുക്കത്തെ ഫ്രൂട്സ് കടയുടെ അടുത്ത് ഷോപ്പ് നടത്തുന്ന ആളാണെന്നും, ഞ്ഞാൻ കുറച്ചു പൈസ ഇവിടെ നിന്നും വാങ്ങുന്നുണ്ടെന്നും നിങ്ങളെ എന്റെ ഷോപ്പിൽ നിന്നും വിളിച്ചോളും എന്നും പറഞ്ഞു.., എന്നാൽ തുണിക്കടയുടെ ഉടമക്ക് ആളെ മനസ്സിലാവാത്തത് കാരണം അദ്ദേഹം നിന്നെ എനിക്ക് മനസ്സിലായില്ല നീ ആരാണെന്ന് ചോദിച്ചെങ്കിലും., നിങ്ങളെ ഷോപ്പിൽ നിന്നും വിളിച്ചോളും എന്നും പറഞ്ഞ് ഫോൺ കട്ടാക്കുകയും, തുടർന്ന് തുണിക്കടയിലെ സ്റ്റാഫിനോട് മുതലാളി ക്യാഷ് തരാൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് 2500 രൂപ വാങ്ങുകയുമായിരുന്നു.

ക്യാഷ് കയ്യിൽ കിട്ടും വരേ സ്റ്റാഫിന്റെ ഫോൺ തന്റെ കയ്യിൽ വെച്ച തട്ടിപ്പുകാരൻ തുണിക്കടയുടെ ഉടമ തിരിച്ചു വിളിക്കുന്നത് തുടരെ കട്ടാക്കിയതിനാൽ ഉടമക്ക് തന്റെ സ്റ്റാഫിനെ പിന്നീട് ബന്ധപെടാൻ സാധിച്ചത് താട്ടിപ്പുകരൻ  സ്ഥലം കാലിയാക്കിയതിന് ശേഷമായിരുന്നു.

ഷോപ്പിലെ CCTV യിൽ തട്ടിപ്പുകാരന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. തുണിക്കടയുടെ ഉടമ മുക്കം പോലീസിൽ പരാതി നൽകുന്നുണ്ടെന്നാണ് അറീച്ചത്. മുന്പും ഇത്തരത്തിലുള്ള തട്ടിപ്പ് ചുള്ളിക്കാപറമ്പിലെ ചില ഷോപ്പുകളിൽ നടന്നതായും പറയപ്പെടുന്നു. എന്നാൽ അന്ന്‌ ആരും അത്‌ കാര്യമായി എടുക്കാത്തതിനാലാണ് വീണ്ടും തട്ടിപ്പുകാർ എത്താൻ കാരണമാവുന്നത്.

Read alswo>>ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മിദ്‌ലാജ് മരണത്തിന് കീഴടങ്ങി.

ഷോപ്പിലെ CCTV ദൃശ്യം



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)