Flash News

Nattu Media

വെസ്റ്റ് കൊടിയത്തൂരിൻ്റെ അഭിമാനമായി മാറിയ മികച്ച കർഷകരെ മുസ് ലിം ലീഗ് ആദരിച്ചു


വെസ്റ്റ് കൊടിയത്തൂർ: കൃഷി അന്യം നിന്ന് പോകുന്ന കേരളത്തിൽ മാതൃക തീർത്തു നാടിൻ്റെ അഭിമാന താരങ്ങളായി - കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് കർഷക ദിനത്തിൽ തിരഞ്ഞെടുത്ത മുതിർന്ന കർഷകൻ പറക്കുഴി കോയകുട്ടിഹാജി, യുവ കർഷകൻ ആഷിക് വയൽക്കര എന്നീ കർഷകരെ  വെസ്റ്റ് കൊടിയത്തൂർ മുസ്ലിം ലീഗ് ആദരിച്ചു.

പഞ്ചായത്ത് മുസ് ലിം ലീഗ് ജനൽ സെക്രട്ടറി മൂലത്ത് അബ്ദുൽ മജീദ് ഉപഹാരം നൽകി. മുസ്ലിം ലീഗ് പ്രസിഡൻ്റ് തൊട്ടിമ്മൽ അഹമ്മദ്, വാർഡ് മെമ്പർ എം.ടി. റിയാസ്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എ.കെ.റാഫി, യൂത്ത് ലീഗ് പ്രസിഡൻ്റ് ഷമീർ ചാലക്കൽ, എ.കെ.കുട്ടി ഹസ്സൻ, നിയാസ് കലങ്ങോട്ട്, അൻവർ എം.പി, ആരിഫ് കുന്നത്ത്, മുനീർ.ടി, സിനാൻ എ.കെ, നിയാസ്.പി, റിഷാദ് പി.കെ.തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)