Flash News

Nattu Media

എൽ.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കളെ ആദരിച്ചു

2022-23 വർഷത്തിൽ 9 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടി സ്കൂൾ കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഒന്നാമതായി

കാരശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ നെല്ലിക്കാപറമ്പ് സിഎച്ച് മെമ്മോറിയൽ എൽപി സ്കൂളിലെ കുട്ടികളെ അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് വീട്ടിലെത്തി ആദരിച്ചു.

നെല്ലിക്കാപറമ്പ് സി എച്ച് മെമ്മോറിയൽ എൽ പി സ്കൂളിൽ നിന്ന് എൽ.എസ്.എസ്സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് വീടുകളിലെത്തി ആദരിക്കുന്നു

2022-23 വർഷത്തിൽ 9 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയാണ് സ്കൂൾ ഗ്രാമ പഞ്ചായത്തിൽ ഒന്നാമതായത്.ഹയ്യാൻ മുഹമ്മദ്, അംന സി.പി, ഇഷാൻ അബൂബക്കർ,അനാമിക , മുഹമ്മദ് കെ.പി, ശ്രീനന്ദ, മുഹമ്മദ് ജിനാൻ, മുഹമ്മദ് തമീം എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പി.ടി.എ പ്രസിഡന്റ് ശരീഫ് എരഞ്ഞിമാവ്, വൈസ് പ്രസിഡന്റ് സനോജ് ഫൈസൽ, ഹെഡ്മാസ്റ്റർ സി.കെ ഷമീർ , ശരീഫ് ആദംപടി , ആബിദ പി, നീതു, ജസീല പി,അജ്മൽ കെടി, സ്റ്റാഫ് സെക്രട്ടറി യു. നസീബ് എന്നിവരാണ് ഉപഹാരങ്ങളുമായി കുട്ടികളുടെ വീട്ടിലെത്തിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)