Flash News

Nattu Media

ലഹരി: നിയമസഭ പുതിയ നിയമം പാസാക്കണം: വിസ്ഡം യൂത്ത്

കൊടിയത്തൂർ: ഗാർഹിക പീഢനങ്ങളുൾപ്പെടെ സ്ത്രീ സുരക്ഷക്കു ഭീഷണിയായ ലഹരിക്കെതിരേ അടുത്ത കേരള നിയമ സഭാ സമ്മേളനം ശക്തമായ ശിക്ഷകൾ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന് കൊടിയത്തൂർ മണ്ഡലം വിസ്ഡം യൂത്ത് സംഘടിപ്പിച്ച വിജ്ഞാന സദസ്സ് ആവശ്യപ്പെട്ടു.

വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ കോടഞ്ചേരി എസ്.ഐ സലീം മുട്ടാത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നു.

1985 ലെ മയക്കുമരുന്ന് കേസുകൾക്ക് ശിക്ഷകൾ നിർദ്ദേശിക്കുന്ന എൻ.ഡി.പി. എസ് ആക്ട്  (Narcotic Drugs and Psychiatric Substance Act) പരിഷ്കരിച്ച് ശക്തമായ ശിക്ഷാ നടപടി ഉറപ്പാക്കാൻ സമയം അതിക്രമിച്ചെന്നും സംഗമം കൂട്ടിച്ചേർത്തു.  പ്രമുഖ പണ്ഡിതൻ റഫീഖ് സലഫി സംഗമം ഉദ്ഘാടനം ചെയ്തു.  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കൊടിയത്തൂർ മണ്ഡലം ജോയിൻ സെക്രട്ടറി നജീബ് സലഫി അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച നമ്മുടെ പ്രിയങ്കരനായ നാട്ടുകാരനും കോടഞ്ചേരി SI യുമായ ബഹുമാനപ്പെട്ട സലീം മുട്ടാത്ത് പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും, പ്രോഗ്രാമിൽ വെച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ലഹരിക്കെതിരേ ബോധവൽക്കരണം, ഡി അഡിക്ഷൻ എന്നിവ ലക്ഷ്യം വെച്ച് പ്രാദേശിക കൂട്ടായ്മകൾ രൂപീകൃതമാവണം. സ്കൂൾ പി.ടി.എ, രാഷ്ടീയ പാർട്ടികൾ, മഹല്ലു- ക്ഷേത്ര - ചർച്ച് കമ്മറ്റികൾ സ്ഥിരം അജണ്ടയായി ഇവ്വിഷയം എടുക്കണമെന്ന് സംഗമം ഉദ്ബോധിപ്പിച്ചു.

സ്ത്രീകൾക്കെതിരെ പരസ്യമായിത്തന്നെ  ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ശിക്ഷാ നിയമങ്ങളിലെ പഴുതുകളടച്ച് ശിക്ഷാ നടപടികൾ കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സംഗമത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി വി.കെ കബീർ, വിസ്ഡം യൂത്ത് പ്രസിഡണ്ട് അസീൽ സി.വി, സി.പി.സി റഷീദ്, അബ്ദുൽ അസീസ് പുതിയോട്ടിൽ, ഡോ മുബീൻ എം, ഫത്തിൻ  മുഹമ്മദ് സി.പി എന്നിവർ സംബന്ധിച്ചു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)