Flash News

Nattu Media

ഭരണ കൂടം അഴിമതിയിൽ അഴിഞ്ഞാടുന്നു: ടി ടി ഇസ്മായിൽ

ചെറുവാടി: നാടു ഭരിക്കുന്ന മുഖ്യമന്ത്രിയും മകളും മരുമകനും അഴിമതിയിൽ അഴിഞ്ഞാടുമ്പോൾ നാട്ടിലെ ജനകീയ പ്രശ്നങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി ടി ഇസ്മായിൽ കുറ്റപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ചെറുവാടിയിൽ സംഘടിപ്പിച്ച ജനകീയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നര വർഷക്കാലമായി താറുമാറായിക്കിടക്കുന്ന കൊടിയത്തൂർ ചെറുവാടി റോഡിൻ്റെ കാര്യത്തിൽ ഇടപെടാനാകാത്ത ഭരണകക്ഷി എം എൽ എ യും അഴിമതി അന്വേഷണം നേരിടുന്ന മുൻ എം എൽ എ യും നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.  ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച ബഹുജന പ്രധിഷേധ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ  പങ്കെടുത്തു. 

റോഡ് നിർമ്മാണത്തിലെ അലംഭാവം ഇനിയും തുടർന്നാൽ ബഹുജന പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് യോഗം അധികൃതർക്ക് മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് എൻ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ  ജില്ലാ  മുസ്‌ ലിം  ലീഗ് സെക്രട്ടറി കെ  എ  ഖാദർ  മാസ്റ്റർ , മണ്ഡലം  ലീഗ്  ജനറൽ  സെക്രട്ടറി  പി ജി  മുഹമ്മദ് ,എം  എ  അബ്ദുറഹിമാൻ ,ഗ്രാമ  പഞ്ചായത്ത്  വൈസ്  പ്രസിഡന്റ്  ഫസൽ  കൊടിയത്തൂർ ,മണ്ഡലം  ലീഗ് നേതാക്കളായ  കെ  പി  അബ്ദുറഹിമാൻ , മജീദ്  പുതുക്കുടി ,പഞ്ചായത്ത്  ലീഗ്  ഭാരവാഹികളായ പി. പി   ഉണ്ണിക്കമ്മു ,ഷാബുസ്‌  അഹമ്മദ് ,സിപി  അസീസ് ,പി  സി  നാസർ  മാസ്റ്റർ , ബ്ലോക്  മെമ്പർമാരായ  കെ  പി സൂഫിയാൻ , സുഹ്റ  വെള്ളങ്ങോട്ട് ,ഗ്രാമ  പഞ്ചായത്ത് മെമ്പർ  എം  ടി  റിയാസ് , ഷംലൂലത്ത്  , ആയിശ  ചേലപ്പുറത്ത് ,യൂത്ത്  ലീഗ് നേതാക്കളായ  കെ  വി  നിയാസ് ,നൗഫൽ  പുതുക്കുടി , റാഫി  കൊടിയത്തൂർ ,വിവിധ  രാഷ്ടിയ  നേതാക്കളായ   കെ  ടി  ലത്തീഫ് , ഷംസുദീൻ  ചെറുവാടി , കരീം  ഉമ്മുണ്ണിയിൽ എന്നിവർ  സംസാരിച്ചു . ചടങ്ങിൽ  പഞ്ചായത്ത്  ലീഗ്  ജനറൽ  സെക്രട്ടറി  മജീദ്  മുലത്ത്. സ്വഗതവും , സെക്രട്ടറി  എൻ  ജമാൽ  നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)