Flash News

Nattu Media

ദുരന്തങ്ങളെ അതിജീവിക്കാൻ കൂടുതൽ കരുത്തോടെ വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ബാലസഭ സജ്ജം പരിപാടി


വാഴക്കാട് : ദുരന്തങ്ങളെ അതിജീവിക്കാൻ കൂടുതൽ കരുത്തോടെ എന്ന തലക്കെട്ടിൽ കുടുംബശ്രീ വാഴക്കാട് പഞ്ചായത്ത് നടത്തുന്ന ബാലസഭ സജ്ജം പരിപാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്നു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തിൽ നിർവഹിച്ചു.

ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തറമ്മൽഅയ്യപ്പൻകുട്ടി, വാർഡ്‌മെമ്പർ അഡ്വ.എം.കെ.സി.നൗഷാദ്, സി.ഡി.എസ്.വൈസ്‌ചെയർപേഴ്ൺ മൈമൂന, എസ്.എം.സി.ചെയർപേഴ്‌സൺ ആരിഫ, സക്കീന, കദീദ, ആയിശാബി, രേഖ, അക്കൗണ്ടന്റ് നിമിഷ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് ആർ.പി.മാരായ പ്രേംദാസ്, നജ്മ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.

 ചടങ്ങിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളായ ആയിഷ, സുബി എന്നിവരുടെ മക്കൾ ആദിർഷ, ആദിലഷെറിൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. കുടുംബശ്രീ അരങ്ങ്-2023 നാടോടി നൃത്തത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ പ്രസന്നകുമാരിയുടെ മകൾ നിഷ്മഉണ്ണിക്ക് ക്യാഷ് അവാർഡും നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)