വാഴക്കാട് : കഴിഞ്ഞ ദിവസം MLA യുടെ സാന്നിദ്ധ്യത്തിൽ എടവണ്ണപ്പാറയിലെ സ്വഗാര്യ ഓഡിറ്റോറിയത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മറ്റിയുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും വ്യാപാരി വ്യവസായി സമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന യോഗതീരുമാനപ്രകാരം ടൗണിലെ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും മുഖ്യ കാരണമായ റോഡ് കയ്യേറ്റങ്ങളും കടക്കാരുടെ ഇറക്കിക്കെട്ടലുകളും അടയാളപ്പെടുത്തിക്കൊടുത്തു തുടങ്ങി.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കരിയയുടെ നേതൃത്വത്തിൽ നടന്ന മാർക്കിങ്ങിൽ വൈ: പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിൽ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, അയ്യപ്പൻ കുട്ടി,P W Dഅസിസ്റ്റൻറ് എൻജിനീയർ ഇൻസാഫ് ,ഗ്രാമപഞ്ചായത്ത് A E ജിത്തു പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് നിഖിൽ, വാഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ അലവിക്കുട്ടി,ബ്ലോക്ക് മെമ്പർമാരായ അബൂബക്കർ പുളിയക്കൽ, ആദം ചെറുവട്ടൂർ, കുഴി മുള്ളി ഗോപാലൻ, പഞ്ചായത്ത് മെമ്പർമാരായ സരോജിനി, അബ്ദുറഹ്മാൻ മാസ്റ്റർ, ഷമീന സലീം, വോയ്സ് ഓഫ് പാറയെ പ്രതിനിധീകരിച്ച് കരീം എളമരം മുതലായവർ പങ്കെടുത്തു
Tags:
VAZHAKKAD
