Flash News

Nattu Media

പച്ചക്കറി വില വർദ്ധനവ് മുസ്‌ലിം യൂത്ത് ലീഗ് കിഴുപറമ്പ് പഞ്ചായത്ത കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്തു


കീഴുപറമ്പ്
: മലയാളിക ളുടെ ഇഷ്ട്ടപ്പെട്ട  ആഘോഷങ്ങളിൽ ഒന്നായ ഓണാഘോഷമടുത്തിട്ടും അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണ ജനതയുടെ നടുവൊടിക്കുന്ന ഇടതുപക്ഷ സർക്കാർ വിലനിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ  മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ  കീഴുപറമ്പ് പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കിണറ്റിൻ കണ്ടി അങ്ങാടിയിൽ സംഘടിപ്പിച്ച പച്ചക്കറിയില്ലാത്ത സാമ്പാർ പ്രതിഷേധ സംഗമം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എം സി ഹാരിസ് ഉദ്ഘാടനം ചെയ്തു  മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടി വാഹിദ് എടപ്പറ്റ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് കൊളപ്പറ്റ, ട്രഷറർ കെ കമറുൽ ഇസ്ലാം, കെ.വി മഹബൂബ്, നബീൽ എം ടി എന്നിവർ സംസാരിച്ചു.പ്രതിഷേധ സംഗമത്തിന് ശരീഫ് സി.എൻ,മുഹമ്മദലി കെ, നാസർ സി.സി, റഫീഖ് സി പി, റിഷാദ് കെ.ടി, ഫിറോസ് എൻ.കെ,റഹിം സി.ടി, മിർഷാദ് കെ.സി, നവാസ് പി, റിൻഷാദ്  കെ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)