Flash News

Nattu Media

യൂത്ത് ലീഗ് പ്രതിഷേധ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി


കൊടിയത്തൂർ
: ഓണമടുത്തിട്ടും പച്ചക്കറി ഉൾപ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ തുടരുന്ന അനാസ്ഥക്കെതിരെ
കൊടിയത്തൂർ പഞ്ചായത്ത്  
മുസ്ലിം യൂത്ത് ലീഗ്
പ്രതിഷേധ പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി.


ചുളളിക്കാപ്പറമ്പ് അങ്ങാടിയിൽ നടന്ന പരിപാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മസ്ലിം  യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി എ ജലീൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി. റിയാസ്, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഷാബൂസ് അഹമ്മദ് ,മണ്ഡലം  ഭാരവാഹികളായ നൗഫൽ പുതുക്കുട്ടി, എ.കെ. റാഫി പഞ്ചായത്ത് എസ്.ടി.യു പ്രസിഡന്റ് ഷരീഫ് അക്കരപറമ്പിൽ, വൈത്തല അബൂബക്കർ , റഷീദ് കെ.സി ,ജസീം മണക്കാടി, അസ്മാൻ ചുളിക്കാപ്പറമ്പ്,അർഷാദ് ചുള്ളിക്കാപ്പറമ്പ് , അനസ് കാരാട്ട് , നിയാസ് ചെറുവാടി, കെ.വി. നവാസ് , അസീസ് പുത്തലത്ത്, ശരീഫ് തെനേങ്ങാപറമ്പ്, സഫറുദീൻ കെ.ടി, ഫത്തിൻ സി.പി, ഷംസീർ , അനസ് നല്ലുവീട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.




ജനറൽ സെക്രട്ടറി കെ.വി. നിയാസ് സ്വാഗതവും വൈസ് പ്രസിഡന്റ് റഹീസ് കണ്ടങ്ങൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)