നോളജ് സിറ്റി: കര്‍ഷക ദിനമായ ചിങ്ങം ഒന്നിന് മര്‍കസ് നോളജ് സിറ്റിയിലെ ഗ്രീന്‍സിറ്റിയില്‍ കൂസ തൈകള്‍ നട്ടു.
![]() |
കർഷക ദിനാചരണത്തിന്റെ ഭാഗമായി മർകസ് നോളജ് സിറ്റിയിൽ കൂസ വിത്തുകൾ നടന്നു
ഇറച്ചിക്കൊപ്പവും സാലഡായും ഉപ്പേരിയായുമെല്ലാം കഴിക്കാവുന്ന പച്ചക്കറി വിഭവമാണ് കൂസ. വിവിധ ഗൾഫ് രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന കൂസ കൃഷിക്കായി പ്രത്യേക സംവിധാനങ്ങൾ ഗ്രീൻ സിറ്റിയിൽ ഒരുക്കിയിട്ടുണ്ട്.
വെണ്ട, പടവലങ്ങ തുടങ്ങിയ നിരവധി പച്ചക്കറി വിഭവങ്ങള്‍ ഗ്രീന്‍സിറ്റിയില്‍ നിലവില്‍ കൃഷി ചെയ്യുന്നുണ്ട്. ഇക്കൂട്ടിത്തിലേക്ക് ഒരു വിദേശ വിഭവം കൂടി എത്തിയിരിക്കുകയാണ് .
കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി കൂസ വിത്ത് നടലിന് മര്‍കസ് നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍, റശീദ് സഖാഫി മലേഷ്യ, ബശീര്‍ നേതൃത്വം നല്‍കി.
Read alswo>>> ചുള്ളിക്കാപറമ്പിലെ തുണിക്കടയിലെ സ്റ്റാഫിനെ പറ്റിച്ചു ക്യാഷുമായി മുങ്ങി യുവാവ്
