എടവണ്ണപ്പാറ -മലപ്പുറം ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന വിജയഭേരി വിജയ സ്പർശം പദ്ധതിയുടെ വാഴക്കാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ചാലിയപ്പുറം ഗവ:ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍ മുഖ്യാതിഥിയായി. ടി.വി.കൃഷ്ണപ്രസാദ് വിജയസ്പര്‍ശം വിഷയാവതരണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, പഞ്ചായത്ത് മെമ്പര്‍മാരായ ശിഹാബ് ഊര്‍ക്കടവ്, സി.പി.ബഷീര്‍മാസ്റ്റര്‍, പി.ടി.വസന്തകുമാരി, കോമളം, സരോജിനി ഓട്ടുപ്പാറ, സാബിറ, പ്രധാന അധ്യാപകന്‍ മുസ്തഫ, പി.ടി.എ.പ്രസിഡന്റ് ഷംസീദ്മുത്തു, എസ്.എം.സി.ചെയര്‍മാന്‍ അബ്ദു ചീടിക്കുഴി, എം.പി.ടി.എ.പ്രസിഡന്റ് നുസ്‌റത്ത് ഷാജി, പഞ്ചായത്ത് വിജയസ്പര്‍ശം കോര്‍ഡിനേറ്റര്‍ അബ്ദു വിലങ്ങപ്പുറം, സി. ആർ.സി.കോര്‍ഡിനേറ്റര്‍ രതീഷ്കുമാർ, മപ്രം എൽപി സ്കൂൾ പ്രധാന അധ്യാപകൻ ബീരാൻ കുട്ടി, അനന്തായൂർ എ എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ശശി മാസ്റ്റർ, കെ.പി. രവീന്ദ്രൻമാസ്റ്റർ, മുജീബ് മോട്ടമ്മൽ, അധ്യാപകരായ കെ.പി.ഫൈസല്‍, എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ഈ വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ്.പരീക്ഷയില്‍ വിജയിച്ച 21 പേരെ മെഡല്‍ നല്‍കി ആദരിച്ചു.
Tags:
VAZHAKKAD
