കൂളിമാട് : സ്വതന്ത്ര്യദിനത്തോടനുബന്ധിച്ചു താത്തൂർ എ എംൽ പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ ഗഫൂർ പതാക ഉയർത്തി. സ്വതന്ത്ര്യദിന റാലിയിൽ കുട്ടികളും അനേകം രക്ഷിതാക്കളും പങ്കെടുത്തു. രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ ജാസ്മിൻ പിപി ഒന്നാംസ്ഥാനവും സജിന കെ വി രണ്ടാം സ്ഥാനവും,മുന്നാം സ്ഥാനം അംനയും നേടി. കുട്ടികൾക്ക് വേണ്ടി പതാക നിർമാണം, ക്വിസ് മത്സരം, പതിപ്പുനിർമാണം, ചിത്ര ശേഖരണം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തിയിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണം നടത്തി .പരിപാടിയിൽ പിറ്റിഎ പ്ര : ശ്രീ എൻ പി കുട്ടിഹസ്സൻ എസ് എം സി ചെയർമാൻ ശ്രീ ഷാഹുൽ ഹമീദ് പിപി ഹെഡ്മാസ്റ്റർ പി അയൂബ് തുടങ്ങിയവർ സംസാരിച്ചു .വൈസ് പ്ര അബ്ദുൾ നാസർ പിപി ശ്രീ അബ്ദുൽ മജീദ് എംപിറ്റി എ ചെയർപേഴ്സൺ ബുഷ്റ തുടങ്ങിയവർ നേതൃത്വം നൽകി .
Tags:
KOOLIMAD
