Flash News

Nattu Media

റോഡ് പണിയുടെ മെല്ലപോക്ക് : മുന്നറിയിപ്പ് നൽകി ചെറുവാടിയിലെയും, കൊടിയത്തൂരിലെയും പ്രതിഷേധ ധർണ്ണ


ചെറുവാടി / കൊടിയത്തൂർ
: റോഡ് പണി ഇഴഞ്ഞു നീങ്ങുന്ന ചെറുവാടി - കൊടിയത്തൂർ, കൂളിമാട് - എരഞ്ഞിമാവ് റോഡ്ന്റെ പ്രവർത്തി എത്രയും പെട്ടെന്നു തന്നെ പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ് നൽകി ചെറുവാടിയിലെയും, കൊടിയത്തൂരിലെയും പ്രതിഷേധ ധർണ്ണകൾ.


മണാശേരി മുതൽ ചെറുവാടി വരെ റോഡ് പണി ത്വരിതപെടുത്തി യാത്ര പ്രശ്നം പരിഹരിക്കുവാൻ വേണ്ടി കോൺഗ്രസ് കമ്മറ്റി സായാഹ്ന പ്രതിഷേധ ധർണ്ണ കോട്ടമ്മൽ അങ്ങാടിയിൽ നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം സിറാജുദ്ധീൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.


സഞ്ചാര സ്വാതന്ത്ര്യം,ജനകീയ സമരം എന്ന മുദ്രാവാക്യം ഉയർത്തി
എരഞ്ഞിമാവ് - കൂളിമാട് റോഡ് കൊടിയത്തൂർ - ചെറുവാടി - കവിലട റോഡ് എന്നിവയുടെ ശോചനീയാവസ്ഥക്കും പ്രവർത്തി മെല്ലപോക്കിനും എതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ചുള്ളിക്കാപ്പറമ്പിൽ ജനകീയ സമരം നടത്തി. 4 മണിക്ക് ആലിങ്ങലിൽ നിന്നും പ്രകടനം ആരംഭിച്ച് ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ സമാപിച്ചു.തുടർന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിച്ചു.

Ad




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)