Flash News

Nattu Media

ചെറുവാടി സ്കൂളിൽ ഗാന്ധി പഥം തേടി - യാത്ര ഫ്ലാഗ് ഓഫ് ചെയ്തു


ചെറുവാടി : കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക വിദ്യാഭ്യാസ പോഷണ  പരിപാടിയും  പോർബന്ദർ മുതൽ ഡൽഹി വരെ നീളുന്ന  ഗാന്ധി പഥം  തേടി എന്ന പേരിലുള്ളതുമായ ഭാരതപര്യടന യാത്രയ്ക്ക് അവ സരം ലഭിച്ച ചെറുവാടി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എം പി കാർത്തികിനുള്ള  യാത്രയയപ്പും അനുമോദന യോഗവും സ്കൂളിൽ നടന്നു. സഹപാഠികളും അധ്യാപകരും പിടി എ പ്രതിനിധികളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 

പിടിഎ വൈസ് പ്രസിഡന്റ് മുജീബ് റഹിമാൻ , SMC ചെയർമാൻ ആ സാദ് മാസ്റ്റർ, പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത്, MV അബ്ദു റഹ്മാൻ മാസ്റ്റർ, മജീദ് മാസ്റ്റർ, മുജീബ് മാസ്റ്റർ, സബിത്ത് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

യു പി അബ്ദുൽ നാസർ, കെ ഉണ്ണികൃഷ്ണൻ , എ.പി ഷൈജു, നിയാസ് ചെറുവാടി എന്നിവർ നേതൃത്വം നൽകി . എ.പി.കാർത്തിക് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)