76മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ കോൺഗ്രസ് കമ്മറ്റി ദേശീയ പതാക പാറകുഴിയൻ മുഹമ്മദ് സാഹിബ് ഉയർത്തി.
🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳
വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോട്ടമ്മൽ അങ്ങാടിയിൽ വാർഡ് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു.
🇮🇳 🇮🇳🇮🇳 🇮🇳🇮🇳 🇮🇳
സ്വാതന്ത്ര്യദിനാഘോഷം നടത്തി കെ. വി. വി. ഇ. എസ്. കൊടിയത്തൂർ യൂണിറ്റ്
കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗമായി പതാക ഉയർത്തൽ ചടങ്ങ് നടന്നു . യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തി.
യൂണിറ്റ് സെക്രട്ടറി അനീഫ ടി. കെ., യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത്. പി ., പ്രസിഡണ്ട് ഫൈസൽ പി .പി., മെമ്പർമാരായ അബ്ദു സമദ് കണ്ണാട്ടിൽ , ഉബൈദ് യൂണിവേഴ്സൽ, അബ്ദുൽ കരീം കെ, ജയഫർ പൂളക്കൽ, അമീർ പി.പി., എള്ളങ്ങൽ ഷെരീഫ്, കുട്ടിഹസൻ കോട്ടമ്മൽ, മജീദ് കോട്ടമ്മൽ, മജീദ് കെ.ടി. , സി. പി. മുഹമ്മദ്, കരീം സി.പി., മജീദ് സി.പി., കെ. വി. മുഹമ്മദ്, മുഹ്സിൻ വട്ടപ്പാറ , ജാബിർ ഇ . തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു.
............................
എഴുപത്തിഏഴാമത് സ്വതന്ത്ര ദിനം ആഘോഷിച്ചു
കൊടിയത്തൂർ: എഴുപത്തിഏഴാമത് സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസ കമ്മറ്റിക്ക് കീഴിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സംഘടന പ്രാസ്ഥാനിക പ്രവർത്തകരുടെയും നാട്ടുകാരുടെയും മദ്രസ വിദ്യാർത്ഥികളുടെയും നിറസാന്നിധ്യം പരിപാടിക്ക് ഏറെ മാറ്റ് കൂട്ടി. എല്ലാവരുമായും ഐക്യത്തിൽ കഴിയാനും സാഹോദര്യം ഉയർത്തിപ്പിടിക്കാനും അഖണ്ഡ ഭാരതത്തിന്റെ സുരക്ഷയ്ക്ക് കോട്ടം തട്ടുന്ന ഒരു പ്രവർത്തിയും നമ്മിൽ നിന്നും ഉണ്ടാവരുതെന്നും മറ്റുള്ളവരുമായി സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കണമെന്നും പ്രധാന അധ്യാപകൻ യൂനുസ് വാഫി മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ചു. പരിപാടിയിൽ ജാസ് മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ കലങ്ങോട്ട് അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തി. കോയക്കുട്ടി ഹാജി, ശരീഫ് അമ്പലക്കണ്ടി, മൂലത്ത് മജീദ്, മുഹമ്മദ് പുതിയോട്ടിൽ, ഇഖ്ബാൽ തൊട്ടിമല്‍, ആശാരിക്കണ്ടി അലവി,അബ്ദുനാസർ മുസ്ലിയാർ, സാദിഖ് ബാവ തുടങ്ങിയവർ സംസാരിച്ചു.
Ad
Tags:
KODIYATHUR





