നാട്ടുകാരും, റോഡ് പണി കരാർകാരും ജല അതോരിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമില്ല.
കൊടിയത്തൂർ: കോട്ടമുഴി കുടിവെള്ള പദ്ധതിയിൽ നിന്നുള്ള വെള്ളം കൊടിയത്തൂർ - ചെറുവാടി റോഡിൽ (കൊടിയത്തൂർ പഞ്ചായത്തിൽ നിന്നും മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ) ഉൾപ്പെടെ പൈപ്പ് പൊട്ടി പാഴായി പോവുന്നത് നാട്ടുകാരും, റോഡ് പണി കരാർകാരും ജല അതോരിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പൊട്ടിയ പൈപ്പ് ശരിയാക്കാതെ വീണ്ടും വെള്ളം തുറന്നു വിടുന്നതുമൂലം ലിറ്റർ കണക്കിന് വെള്ളമാണ് ഇവിടം ദിവസവും പാഴായി പോവുന്നത്.
രാവിലെ 10 മണിക്ക് ശേഷം നീരുറവ പോലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ മുന്നിലൂടെ ഉൾപ്പെടെ ഒഴുകി വൈകുന്നേരമായാലും ഒഴുകി തീരാതെ റോഡ് ചെളികുളമാവുന്നതാണ് പതിവ്.ഇവിടം റോഡ് പണി നടക്കുന്നതിനാൽ തന്നെ BSNL ഫോൺ/ഇന്റർനെറ്റ് കേബിൾ കാരാരുകാർ തങ്ങളുടെ സർവീസ് ആവിശ്യമായ ഇടത്ത് വേണ്ട വിധത്തിൽ പരിഹരിക്കാൻ അതൊരിറ്റിയുടെ ഉദ്യോഗസ്ഥരുടെ പ്രതിനിധിയേ തന്നെ ദിവസവും ഡ്യൂട്ടിക്കായി ഏൽപ്പിച്ചപ്പോൾ, പൈപ്പ് പൊട്ടി വെള്ളം പയാവുന്നത് ശ്രദ്ധയിൽ പെടുത്തിയിട്ടും ആരും വന്ന് നോക്കാത്ത അവസ്ഥയാണ് ജല അതോരിറ്റി ഭാഗത്ത് നിന്നും ഉള്ളതെന്ന് റോഡ് കരാറുകാര് പറയുന്നു. ഇതു കാരണം പല സ്ഥലങ്ങളിലും റോഡ് പണി മുന്നോട്ട് നീങ്ങാത്ത അവസ്ഥയിലുമാണ്.
