കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ടും , ജില്ലാ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് മെമ്പറുമായ ഫൈസൽ പി. പി. യെ മണ്ഡലം യൂത്ത് വിംഗ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. യൂണിറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പൊന്നാട അണിയിച്ചു.
Ad
യോഗത്തിൽ യൂണിറ്റ് സെക്രട്ടറി അനീഫ ടി. കെ. അധ്യക്ഷനായിരുന്നു. മെമ്പർമാരായ സി.പി. മുഹമ്മദ്, എച്ച്. എസ്. ടി. അബ്ദുറഹിമാൻ, ഉബൈദ് യൂണിവേഴ്സൽ, കരിം സി.പി. , കെ .കെ. സി. ഗഫൂർ, ജാബിർ തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു.
Tags:
KODIYATHUR

