മുക്കം : അഗസ്ത്യൻമുഴിയിൽ സ്ഥാപിക്കാൻ നടപടികൾ പൂർത്തീകരിക്കുന്ന ബീവറേജ് ഔട്ട്ലെറ്റ് പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കരുതെന്നും, ഇടതുപക്ഷ സർക്കാറിന്റെ മദ്യ നയം തിരുത്തണമെന്നും, നാടിൻെറ സ്വൈര്യജീവിതത്തെ തകർക്കുന്ന മദ്യഷാപ്പിനെതിരെ ഒന്നിച്ചു പോരാടണമെന്നും, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാലിഹ് കെടപ്പന ആവശ്യപ്പെട്ടു. അഗസ്ത്യൻമുഴിയിൽ ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുക്കം നഗരസഭ കൗൺസിലർ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻസിപ്പൽ ട്രഷറർ ഗഫൂർ പൊറ്റശ്ശേരി സ്വാഗതവും, മുൻസിപ്പൽ സെക്രട്ടറി ഉബൈദ് നന്ദിയും പറഞ്ഞു. സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഗഫൂർ കല്ലുരുട്ടി , ഷെഫീഖ് ടി, അസീസ് ടി എൻ , എൻ പി. കരീം, എന്നിവർ നേതൃത്വം നൽകി.
Ad
Tags:
MUKKAM

