വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ നേതൃത്വത്തില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും നടത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പദ്ധതി വിശദീകരണം നടത്തി. കൃഷിഭവന്‍ നടപ്പിലാക്കുന്ന പദ്ധതികള്‍, കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ഞാറ്റുവേല ചന്തയുമായി ബന്ധപ്പെട്ട് വിവിധതരം തൈകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് മെമ്പര്‍മാരായ സി.പി.ബഷീര്‍മാസ്റ്റര്‍, കെ.പി.മൂസക്കുട്ടി, വസന്തകുമാരി, ഷമീനസലീം, അഡ്വ.ജന്നശിഹാബ്, കോമളം, സരോജിനി, കൃഷി ഉദ്യോഗസ്ഥരായ റനീഷ്, ത്രേസ്യാമ, അബ്ദുല്‍സത്താര്‍, യു റൈഹാനത്ത്എ ന്നിവരുടെ സജീവ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, പഞ്ചായത്തിലെ കര്‍ഷകകൂട്ടത്തിലെ കര്‍ഷക പ്രതിനിധികള്‍, ഫാം പ്ലാന്‍ കര്‍ഷകര്‍, മറ്റു പ്രധാന കര്‍ഷകരടങ്ങുന്ന 200-ഓളം കര്‍ഷകരും പങ്കെടുത്തു.
ചെറുവാടി ലൈവിൽ പരസ്യം ചെയ്യാം.., കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ. .https://wa.me/918137856944
Tags:
VAZHAKKAD


