എടവണ്ണപ്പാറ ടൗണിലെ കയ്യേറ്റങ്ങങ്ങളും ഇറക്കിക്കെട്ടലുകളും അനധികൃത നിർമാണ ങ്ങളും ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യുമെന്ന് ട്രാഫിക് റഗുലേറ്ററി കമ്മറ്റി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
പഞ്ചായത്തിൽ നിന്നും ലൈസൻസെടുത്ത് ഭീമമായ വാടകയും കറണ്ട് ചാർജും തൊഴിലാളി വേതവും നൽകി കച്ചവടം ചെയ്യുന്ന സാധാരണകച്ചവടക്കാർക്ക് ഭീഷണിയായ തരത്തിൽ വളർന്ന് വരുന്ന വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു
എടവണ്ണപ്പാറയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ ന്യായമായ എല്ലാ നിർദ്ദേശങ്ങൾക്കും യോഗം ഐക്യകണ്ഠേന പിന്തുണ നൽകി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് ഭരണസാരഥികൾ, ബ്ലോക്ക് മെമ്പർമാർ ,PWD ഉദ്യോഗസ്ഥൻമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായ സംഘടനാ പ്രതിനിധികൾ ബിൽഡിംഗ് ഓണർമാർ ,വോയ്സ് ഓഫ് പാറ പ്രതിനിധികൾ മുതലായവർ പങ്കെടുത്തു
പട്ടണ സൗന്ദര്യവൽക്കരണവുമായും ഗതാഗതക്കുരു നിർമാർജനവുമായും ബന്ധപ്പെട്ട പഞ്ചായത്ത് ട്രാഫിക് റഗുലേറ്റർ കമ്മറ്റിയുടെ ന്യായമായ എല്ലാ തീരുമാനങ്ങൾക്കും സർവകക്ഷി യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
Ad
Tags:
VAZHAKKAD

