വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹൃദ്യ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷറഫുന്നീസ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.ടി.വസന്തകുമാരി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ടീച്ചര്‍, മൈമൂന, ഹസീബ, തങ്ക, അക്കൗണ്ടന്റ് നിമിഷ, സി.ഡി.എസ്, എ.ഡി.എസ്. മെമ്പര്‍ എന്നിവര്‍ പങ്കെടുത്തു. കണ്‍മുന്നില്‍ പെട്ടെന്ന് നടക്കുന്ന അപകടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള പരിശീലന ക്ലാസ്സിന് ട്രോമാകെയര്‍ ട്രൈനര്‍മാരായ സിയാദ്, ഷാനിയ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
VAZHAKKAD
