Flash News

Nattu Media

കൊടിയത്തൂരിൽ കോഴിക്കൂട്ടിൽ നിന്ന് പെരുമ്പാമ്പിനെ പിടിക്കൂടി




കൊടിയത്തൂര്‍
തെയ്യത്തുംകടവില്‍ റഫീഖ് കുറ്റ്യോട്ടിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍നിന്നും പെരുമ്പാമ്പിനെ പിടി കൂടി. പുലര്‍ച്ചെ കോഴികളുടെ ബഹളം കേട്ട വീട്ടുകാരാണ് ഏകദേശം ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കൂട്ടില്‍ കണ്ടത്. കൂട്ടിലുണ്ടായിരുന്ന നാല് കോഴികളില്‍ ഒന്നിനെ വിഴുങ്ങിയ നിലയിലായിരുന്നു. വാര്‍ഡ് മെമ്പര്‍ ടി.കെ അബൂബക്കര്‍ മാസ്റ്റര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ല റാപിഡ് റെസ്‌പോണ്‍സ് ടീം അംഗവും(ആര്‍ആര്‍ടി) താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ കരീം മുക്കം ആണ് പെരുമ്പാമ്പിനെ പിടികൂടിയത്. 

ഇതാദ്യമായാണ് ഈ പ്രദേശത്ത് അത്യസാധാരണ വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടുന്നത്. പാമ്പിനെ കാണാന്‍ അയല്‍വാസികളം നാട്ടുകാരുമായി വന്‍ ജനാവലി തടിച്ചു കൂടി. പുഴയോരമായതിനാല്‍ മലയില്‍ നിന്നും ഒഴുക്കില്‍പെട്ട് എത്തിയതാവാമെന്നും പഴമക്കാര്‍ അഭിപ്രായപ്പെടുന്നു.

നിരീക്ഷണത്തിലിരിക്കുന്ന പെരുമ്പാമ്പിനെ പരുക്കുകളൊന്നുമില്ലെങ്കില്‍ സുരക്ഷിതമായി വനത്തില്‍ തുറന്നു വിടുമെന്ന് കരീം പറഞ്ഞു. മനുഷ്യ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തില്‍ പാമ്പുകള്‍ക്ക് വലിയ പങ്കുണ്ട്. എലിപ്പെരുപ്പം തെരുവുനായ ശല്യം തുടങ്ങിയവയെ തടയാന്‍ പാമ്പുകള്‍ നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം 👇⭕



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)