എളമരം : ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ സമ്മേളനം എളമരം രക്തസാക്ഷി നഗറിൽ സമാപിച്ചു. വാഴക്കാട് ആരോഗ്യ കേന്ദ്രത്തിന്റെ മുണ്ടുമുഴിയിലെ സബ് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ഷബീർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മേഖലാ പ്രസിഡണ്ട് ഷജീബ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ട്രഷർ എളമരം സലാം സമ്മേളനതിന് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹികളായ സലാഹ്, വിഷ്ണു, ജിഷ്ണു എന്നിവർ സംസാരിച്ചു. സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ, സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം സഖാവ് രതീഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വാഴക്കാട് മേഖല കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി സജീബിനെയും പ്രസിഡന്റായി അനസ് മുണ്ടുമുഴിയേയും, ട്രഷറായി ജബ്ബാർ ചൂരപ്പട്ടയെയും തിരഞ്ഞെടുത്തു.
Tags:
VAZHAKKAD
