കൊടിയത്തൂർ: വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സംഗമം സംഘടിപ്പിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മജീദ് മൂലത്ത്, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി.പി എ ജലീൽ , നൗഫൽ പുതുക്കുടി, കെ.പി.ഷാജുറഹ്മാൻ , മുബഷിർ പി.വി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി. നിയാസ് സ്വാഗതവും വൈസ് പ്രസിഡന്റ് റഹീസ് കണ്ടങ്ങൽ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

