കൊടിയത്തൂർ : കൊടിയത്തൂരിലെ സാമൂഹിക - സേവന മേഖലകളിൽ നിറ സാന്നിധ്യമായ കെ.പി.അഷ്റഫിന്റെ മകനും PTMHS 8ാം തരം വിദ്യാർത്ഥിയുമായ മുഹമ്മദ് ജാസിം ഇന്നലെ മാട്ടുമുറിയിലെ കുളത്തിൽ കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴ്ന്നു പോവുകയുണ്ടായി. സന്ദർഭത്തിനൊത്ത് രാഹുൽ മാട്ടുമുറി ഓടിയെത്തി വെള്ളത്തിൽ ചാടി കുട്ടിയെ പൊക്കിയെടുക്കുകയായിരുന്നു. അവശ നിലയിലായിരുന്ന കുട്ടി ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചു വരുന്നു. രാഹുലിനെയും കൂട്ടാളികളെയും വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ മാട്ടുമുറിയിലെ പൌരാവലി ആദരിച്ചു
Tags:
KODIYATHUR
