Flash News

Nattu Media

ആവേശമായി സി കെ ടി യു ജലോത്സവം


ചെറുവാടി
: സി കെ ടി യു ചെറുവാടി സംഘടിപ്പിച്ച ജലമാമാങ്കത്തിൽ ഗ്രാൻഡ് ഹൗസ്   മണാശ്ശേരി  ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ കർഷകൻ ഓത്തുപള്ളി പുറയ് രണ്ടാം സ്ഥാനവും മാഞ്ചസ്റ്റർ മേലേപറമ്പ് വെട്ടത്തൂർ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 ഒരു ടീമിൽ അഞ്ചുപേർ എന്നനിലയിൽ  ചാലിയാറിനെ ഇളക്കിമറിച്ച ജലോത്സവത്തിൽ മലപ്പുറം കോഴിക്കോട് ജില്ലയിലെ 18 ഓളം ടീമുകൾ പങ്കെടുത്തു.

 സി കെ ടി യു  സെക്രട്ടറി   ഇക്മാൽ എസ് എ സ്വാഗതം പറഞ്ഞു. റഹീം കണിച്ചാടി കുഴിയിൽ അധ്യക്ഷതവഹിച്ചു. കൊടിത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. മുക്കം എസ് ഐ നൗഷാദ് മുഖ്യാതിഥിയായി. പരിപാടിയിൽ  ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, എസ് എ നാസർ,അഷ്‌റഫ്‌ കൊളക്കാടൻ,മമ്മദ് കുട്ടി, സാദിഖ് പുത്തലത്ത്,സിദ്ധിഖ് കൂട്ടക്കടവത്ത്,ഹസ്സൻ റഫീഖ്,മുജീബ് തലവണ്ണ, മുഹമ്മദ് മൂലി പാറയിൽ, അൽത്താഫ് , നിയാസ് ചേറ്റൂർ എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സജാദ് കെ നന്ദിയും പറഞ്ഞു

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)