Flash News

Nattu Media

ചെറുവാടി ഗവ.ഹൈസ്കൂളിൽ നേത്രദാന പക്ഷാചരണ പരിപാടി നടന്നു


ചെറുവാടി
  കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെറുവാടി ഗവ. ഹൈസ്കൂളിൽ നേത്രദാന പക്ഷാചരണ പരിപാടിയും ബോധവത്കരണ   ക്ളാസ്സും നടന്നു .
നേത്രദാന ബോധവത്കരണ ക്ലാസ് മെഡിക്കൽ ഓഫീസർ Dr. മനു ലാൽ  നയിച്ചു.
ഓപ്റ്റോമെട്രിസ്റ്റ് സുസ്മിത,JHI- ദീപിക,
MLSP മാരായ  അശ്വതി,അനീസ,
ശ്രുതി എന്നിവർ പങ്കെടുത്തു.സ്കൂളിനെ പ്രതിനിധീകരിച്ച് 
ഹെഡ്മിസ്ട്രസ്
നിഷ M N , C M നജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ഇതോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികളായ  മുഹമ്മദ്ഹിദാഷ് ,
നിവേദ്യ,ആയിഷ മനാൽ
എന്നിവർ യഥാക്രമം 
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.പരിപാടിയുടെ ഭാഗമായി വൈറ്റമിൻ A ചെലവുകുറഞ്ഞ രീതിയിൽ എളുപ്പം ലഭ്യമാവുന്ന ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനവും അരങ്ങേറി.പ്രശ്നോത്തരി  വിജയികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി MN നിഷ സമ്മാനങ്ങൾ  വിതരണം ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)