Flash News

Nattu Media

പരിശോധന കർശനമാക്കി ചാത്തമംഗലം ഗ്രാമപഞ്ചായത്ത്‌


കട്ടാങ്ങൽ
: സ്ഥാപനങ്ങളുടെ ലൈസൻസും മാലിന്യ സംസ്കരണോപാധികളും കർശനമാക്കാനൊരുങ്ങി  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ .
പഞ്ചായത്ത് പരിധിയിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കും ജൈവ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തവർക്കും സംസ്കരണ സംവിധാന ഏജൻസികളുമായുള്ള കരാർ എഗ്രിമന്റ് ഇല്ലാത്തവർക്കും അജൈവ മാലിന്യം ഹരിത കർമ്മ സേനക്ക് നൽകാത്ത സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.  പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ,ക്ലർക്കുമാരായ അഷ്‌റഫ്‌, രമ്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി,തുടർന്നും പരിശോധന കർശനമാക്കുമെന്നും മുഴുവൻ സ്ഥാപനങ്ങളും ജൈവ, അജൈവ മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും 2016 ലെ ഖരമാലിന്യ സംസ്കരണ ചട്ട പ്രകാരവും  നിയമ നടപടിയിലേക്ക് നീങ്ങുമെന്നും പഞ്ചായത്ത്‌ സെക്രട്ടറി എ പി സനൽ കുമാർ അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)