Flash News

Nattu Media

ചാലിയാർ ഇന്ന് തീക്കളമാകും

സി കെ ടി യു ചെറുവാടി സംഘടിപ്പിക്കുന്ന വള്ളംക്കളി ഇന്ന് ചെറുവാടിക്കടവിൽ


ചെറുവാടി : ചരിത്രം ഉറങ്ങുന്ന ചെറുവാടിയുടെ മടിത്തട്ടിൽ വീണ്ടും ഒരു സുവർണ്ണ കിരീടത്തിൻ വേണ്ടിയുള്ള പോരാട്ടം അരങ്ങു ഉണരുകയാണ്. ചാലിയാറിന്റെ ഓളങ്ങൾ കീറി മുറിക്കാൻ പേരുക്കേട്ട ജല പോക്കിരികൾ വീണ്ടും ചെറുവാടിയിലേക്ക് എഴുന്നള്ളുമ്പോൾ കപ്പും കൊണ്ടേ പോകൂ എന്ന ഉറച്ച വാശിയിൽ ആർത്തിരുമ്പുന്ന ജനക്കൂട്ടത്തിന്റെ മധ്യത്തിൽ ഇന്ന് വീണ്ടും ഒരു  ചരിത്രം മാറ്റി എഴുതാൻ പങ്കായം കൊണ്ട് അത്ഭുതങ്ങൾ സൃടിക്കുന്ന 5 പടയാളികളുടെ കരുത്തിൽ വമ്പന്മാർ വരുകയാണ് ഇതിഹാസ നഗരിയിലേക്ക് 

ആലപ്പിയുടെ കായൽകത്ത് വാശിയേറിയ ചുണ്ടൻമാരെ  തൂക്കിയെറിഞ്ഞ കരുത്തും,തൊട്ടാൽ പൊള്ളുന്ന ചുണക്കുട്ടികളായ താരോദയങ്ങളെ അണിനിരത്തി  മലബാർ അടക്കി ഭരിച്ച് വരുന്ന സി കെ ടി യു ചെറുവാടിയും,മലബാറിന്റെ അണിയറക്ക് കോട്ടം തട്ടാതെ അവസാന നിമിഷത്തിൽ പോലും വിട്ടുകൊടുക്കാൻ മടിക്കാതെ കഴിഞ്ഞ ചാലിയാർ ജലോത്സവത്തിൽ ശക്തന്മാരെ പഞ്ഞിക്കിട്ട മൈത്രി വെട്ടുപ്പാറ,ടൂർണമെന്റിലെ ചെകുത്താന്മാർ മാഞ്ചേസ്റ്റർ വെട്ടത്തൂർ, വൈ എം സി സി കിഴുപറമ്പ്, വാവൂർ, എ ആർ കെ കുനിയിൽ,ടൌൺ ടീം ഇരട്ടമുഴി തുടങ്ങി വമ്പൻ ടീമുകൾ തോറ്റു കൊടുക്കാൻ മനസ്സില്ലാതെ എതിരിടുമ്പോൾ   തുഴച്ചിലിന്റെ ജല രാജാക്കന്മാർ ആരാണെന്ന ആകാംഷയിലാണ് വള്ളംക്കളി പ്രേമികൾ.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)