Flash News

Nattu Media

ചാലിയാറിൽ പുതിയ അദ്ധ്യായം രചിക്കാൻ വമ്പന്മാർ വീണ്ടും ചെറുവാടിയിലേക്ക്

CKTU ചെറുവാടിയുടെ ജല മാമാങ്കം ഈ വരുന്ന ഞായറാഴ്ച




ചെറുവാടി: ചെറുവാടിയിലെ കലാ കായിക  സാമൂഹിക ജീവകാരുണ്യ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന യുവ കൂട്ടായ്മ CKTU ചെറുവാടി സംഘടിപ്പിക്കുന്ന ജല മാമാങ്കം ഈ വരുന്ന ഞായറാഴ്ച ചെറുവാടി കടവിൽ വെച്ച് നടക്കും.

 സ്വന്തം നാട്ടിൽ അന്ന്യമായി നിന്നിരുന്ന ഒരു കായിക ഇനമായിരുന്നു വള്ളം കളി മത്സരം. എന്നാൽ ഇന്ന് കേരളത്തിൽ പേരുകേട്ടും കോഴിക്കോടിന്റെ അതിർ വരമ്പുകൾ കാത്തു സൂക്ഷിച്ച് ഒരുക്കാലത്ത് മലപ്പുറം അടക്കി ഭരിച്ച വള്ളംകളി സാമൂതിരിയുടെ പേരുകേട്ട കോഴിക്കോടിന്റെ തട്ടകത്തിൽ എത്തിച്ച് മുന്നേറി കൊണ്ടിരിക്കുന്ന നാടിന്റെ അഭിമാനമായ സി കെ ടി യു ചെറുവാടി ഒരു ടീമിൽ 5 പേർ എന്നനിലയിൽ സംഘടിപ്പിക്കുന്ന ജല മാമാങ്കം ഈ വരുന്ന ഞായറാഴ്ച നടക്കും.

 ചെറുവാടിയിൽ മികച്ചൊരു ടീമിനെ വാർത്തെടുക്കാനും  വള്ളം കളി മേഖലയിൽ  പ്രദേശത്തുനിന്നും കൂടുതൽ ടീമുകളെ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി ഒരു ടീമിൽ 5 ആളുകൾ പങ്കെടുക്കുന്ന വള്ളം കളി മത്സരം ഈ വരുന്ന ഞായർ ( 03-09-23) ന് ചെറുവാടി കടവിൽ വെച്ച് നടക്കുമെന്ന് CKTU ചെറുവാടിയുടെ ഭാരവാഹികൾ അറിയിച്ചു.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)