ചെറുവാടി: അൽ ബനാത്ത് ഇസ്ലാമിക് കോംപ്ലക്സിന് കീഴിൽ ആത്മീയ മജ്ലിസ് സംഘടിപ്പിച്ചു. എല്ലാ മാസവും നടത്തിവരാറുള്ള മജ്ലിസിന് സ്വാലിഹ് തുറാബ് തങ്ങൾ നേതൃത്വം നൽകി.
ചടങ്ങിൽ അൽ ബനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറി ഡോ. എം അബ്ദുൽ അസീസ് ഫൈസി, കെ ടി അബ്ദുൽ ഹമീദ് ഹാജി, മുഹമ്മദലി ബാഖഫി, ഹാഫിള് അഷ്റഫ് മിസ്ബാഹി, ഇ എൻ മുഹമ്മദ് ഉമൈർ ബുഖാരി, അഷറഫ് സഅദി, നുഫൈൽ ഫാളിലി എന്നിവർ സംസാരിച്ചു.
Tags:
CHERUVADI
