ഓൾ കേരള ബ്യൂട്ടിഷ്യൻസ് ഓർഗനൈസേഷൻ AKBO കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച AKBO സ്ഥാപക നേതാക്കളിൽ പ്രമുഖനായ പാലക്കോട്ട്പറമ്പിൽ മമ്മദ് കുട്ടിയുടെ അനുസ്മരണയോഗം കൊടിയത്തൂർ C H സാംസ്കാരിക കേന്ദ്രത്തിൽ വച്ച് നടന്നു.
അനുസ്മരണയോഗം AKBOസംസ്ഥാന പ്രസിഡൻറ് ബാലകൃഷ്ണൻ പാലക്കാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ജയ ഫർ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു.
അനുസ്മരണ യോഗത്തിൽ സംസ്ഥാന കമ്മിറ്റി ട്രഷറർ ബാലകൃഷ്ണൻ ബാലുശ്ശേരി, AKBO കണ്ണൂർ ജില്ലാ സെക്രട്ടറി ലതേഷ് , AKBO കോഴിക്കോട് ജില്ലാ പ്രസിഡൻറ് അഭിലാഷ് കൂരാച്ചുണ്ട്, ജില്ലാ ട്രഷറർ ഹസ്സൻകോയ തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും മമ്മദ് കുട്ടിയെ അനുസ്മരിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് TK അബൂബക്കർ മാഷ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി, CPM നെ പ്രതിനിധീകരിച്ചുകൊണ്ട് നാസർ കൊളായി,IUML നെ പ്രതിനിധീകരിച്ചുകൊണ്ട് കെ പി അബ്ദുറഹ്മാൻ, കോൺഗ്രസ് പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് KT മൻസൂർ, മുൻ വാർഡ് മെമ്പർ കണ്ണാട്ടിൽ സമദാക്ക തുടങ്ങി കൊടിയത്തൂരിലെ പൗരപ്രമുഖരും സാംസ്കാരിക നേതാക്കളും മമ്മദ് കുട്ടിയെ അനുസ്മരിച്ചു.
