Flash News

Nattu Media

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ടി .ടി ഇത്താലുട്ടിയുടെ ഫോട്ടോ അനാഛാദനം ചെയ്തു


മുക്കം
. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത്  അംഗവുമായിരുന്ന  കോൺഗ്രസ് നേതാവ് ടി. ടി ഇത്താലുട്ടി എന്ന വരുടെ ഫോട്ടോ ഗ്രാമ പഞ്ചായത്ത് ഹാളിൽ അനാച്ഛാദനം ചെയ്തു . 1979 വർഷ കാലയളവിൽ തന്നെ പെതു രംഗത്ത് നിറഞ്ഞ സേവനം അനുഷ്ഠിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . രണ്ട് തവണ ഗ്രാമപഞ്ചായത്തിലും ഒരു തവണ ബ്ലോക്ക് പഞ്ചായത്തിലും ജനപ്രതിനിധിയായി ഒരുപാട് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.  ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ബ്ലോക്ക് മെമ്പർ  എം .എ സൗദ ടീച്ചർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാഹിന ടീച്ചർ , കുഞ്ഞാലി മമ്പാട്ട് , പഞ്ചായത്ത് സെക്രട്ടറി നാരയണൻ ക്കുട്ടി എം .ടി അഷ്റഫ്, യൂനുസ് മാസ്റ്റർ , സമാൻ ചാലൂളി , സലാം തേക്കും ക്കുറ്റി , റീന പ്രകാശ് , കെ കോയ , സാദിഖ് കുറ്റിപ്പറബ്.കൃഷ്ണദാസ് ,മജീദ് വെള്ള ലശ്ശേരി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)