ആദരവാം റസൂലരീ മണ്ണിൽ പ്രകാശമായ് ....
മാനവർ തന്നിലായ് പ്രഭാമലർ ചൊരിയുവാൻ
മാനുഷ്യ നൗകതൻ വീഥികൾക്കു തണലിടാൻ ....
അടിമകൾക്കൊക്കയും മോചനമേകിടാൻ
അറിവാം നിലാവിനെ പൂരിതമാക്കുവാൻ ....
പെണ്ണെന്നു കേട്ടുടൻ കുഴിച്ചുമൂടുന്നിടം
പെണ്ണിന്നു കിനാക്കൾ നെയ്യുന്നിടമാക്കുവാൻ ..
യത്തീമാം മക്കൾക്കു കാരുണ്യമേകിയാൽ
യാതനയില്ലെന്നു നമ്മിലായ് ചൊല്ലുവാൻ ......
അയൽപ്പക്കസ്നേഹമാം ആഴത്തിൻപുകളുകൾ
അലിവോടെ നമ്മിലായ് ചൊല്ലിപ്പറയുവാൻ ....
സ്ത്രീയെ താഴ്ത്തിയൊരാ ജാഹിലിയ്യാഘട്ടമിൽ
സ്വർഗ്ഗമാ മാതാവിൻ കാലടിയിലാണരുളുവാൻ .....
നോവിച്ചാൽ പോലുമേ സ്നേഹിച്ചീടേണമേ
എന്നൊരാമുദ്രയിൽ ജീവിച്ചു കാണിച്ചവർ .....
കാരുണ്യാക്ഷരങ്ങൾ താളിൽ കുറിച്ചിട്ടു
കനിവിന്റെ പാഥ നമുക്കായ് ചൊരിഞ്ഞവർ ......
അലിവാം പ്രവാചകന്റെ കാരുണ്യത്തിന്നാഴം
ആഴിത്തന്നാഴത്തിൻ മീതെയായ് നീളുന്നു .....
Nahla Nasreen P P
XI
VMHMHSS Anayamkunnu
Mukkom. CLT.
Tags:
MUKKAM
