Flash News

Nattu Media

അപകടങ്ങൾ തുടർക്കഥയാവുന്ന കോനൂർക്കണ്ടിയിലെ കൊടും വളവ്


കക്കാടംപൊയിൽ
: കൊനൂർകണ്ടി മരത്തോട് റോഡിലെ എസ് വളവിൽ അപകടങ്ങൾ തുടക്കുകയാവുന്നു. ഇന്ന് (3/09/2023 ) ഉണ്ടായ ബൈക്ക് അപകടത്തിൽ എരഞ്ഞിമാവ് കുളങ്ങര സ്വദേശി സലാം മരണപ്പെട്ടു.

ഇന്നലെ രാത്രി റോഡിൽ നിന്നും താഴേക്ക് പതിച്ച വാഹനത്തിൽ രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത് .പരിക്കേറ്റ് ബോധരഹിതനായി കിടന്നു അതിലൊരാൾ രാവിലെ കോനൂർക്കണ്ടി ക്രിസ്ത്യൻ പള്ളിയിൽ എത്തി വിവരങ്ങൾ അറിയിക്കുമ്പോഴാണ് ജനങ്ങൾ അപകടകരം അറിയുന്നത്. ഓടികൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാൾ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. രണ്ടുദിവസം മുമ്പ് ഇവിടെ ഒരു ടൂവീലർ അപകടത്തിൽ പെട്ടിരുന്നെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു.കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി 100 ലധികം അപകടങ്ങളാണ് ഈ കൊടും വളവിൽ നടന്നിട്ടുള്ളത് രണ്ടാൾ മരണപ്പെടുകയും ചെയ്തു.ടൂറിസ്റ്റ് മേഖലയായ കക്കാടംപൊയിലേക്കുള്ള വഴിയിലാണ് ഈ വളവ് സ്ഥിതി ചെയ്യുന്നത്.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.അപകടങ്ങൾ തുടർക്കഥയാകുന്ന ഈ വളവിൽ സൈൻബോർഡുകൾ സ്ഥാപിക്കണമെന്ന് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ആയിട്ടില്ല എന്ന് വാർഡ് മെമ്പർ ടെസ്സി സണ്ണി പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)