ദോഹ : ഗൾഫിലെ പുതിയ തൊഴിലവസരങ്ങളും ചെറുകിട വ്യാപാര നിക്ഷേപ സാധ്യതകളും എന്ന വിഷയത്തിൽ പ്രമുഖ കൺസൾട്ടന്റും വ്യവസായിയുമായ എം.എ നജീബ് മുസ്ലിയാരകത്ത് ദോഹയിലെ കൊടിയത്തൂർ നിവാസികളുമായി സംവദിച്ചു. കൃത്യമായ പ്ലാനിംഗിലൂടെ ചെറിയ ഇൻവെസ്റ്റ്മെന്റിൽ എന്നെ വ്യാപാരസ്ഥാപനങ്ങൾ തുടങ്ങാനാവുമെന്ന് അദേഹം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ അതാതു നാട്ടിലെ നിയമവ്യവസ്ഥകൾ പാലിച്ചു കൊണ്ടാകണം എന്നാകണം. തൽക്കാല ലാഭത്തിന് വേണ്ടി ചെയുന്ന കാര്യങ്ങൾ ബിസിനസ് നഷ്ടപ്പെടാൻ തന്നെ ഇടയാക്കും.
കൊടിയത്തൂർ സർവീസ് ഫോറം സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റഫീഖ് സി കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് യാസീൻ അബ്ദുള്ള അദ്ധ്യക്ഷനായിരുന്നു. പി.ആർ ചെയർമാൻ അമീൻ കൊടിയത്തൂർ, ഡോ:അബ്ദുൽ വഹാബ്, പുതിയോട്ടിൽ അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പായസ മൽസരത്തിൽ ഫാക്കിറ അമീൻ, മർവ യാസീൻ, റേഷ്മ അലി എന്നിവർ വിജയികളായി.
