![]() |
| ഐ എൻ എൽ ഡമോക്രാറ്റിക് സംസ്ഥാന ലീഡേഴ്സ് മീറ്റ് പ്രസിഡണ്ട് അശ്റഫ് പുറവൂർ ഉൽഘാടനം ചെയ്യുന്നു. |
കോഴിക്കോട് : ഐ എൻ എൽ ഡെമോ 1ക്രറ്റിക് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലീഡേഴ്സ് മീറ്റ് നടത്തി. സംസ്ഥാന പ്രസിഡന്റ് ആഷ്റഫ് പുറവൂർ ഉത്ഘാടനം ചെയ്തു.
മതേതര ജനാധിപത്യ കക്ഷികൾ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രൂപീകൃത മായ പ്രതിപക്ഷസഖ്യമായ ഇന്ത്യാ മുന്നണിയെ വിട്ടു വീഴ്ച്കൾ ചെയ്ത് ശക്തി പെടുത്താൻ ഒരുങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിച്ച് ബി ജെ പി ക്കും സംഘപരിവാർ ശക്തികൾക്കും അവസരം നൽകുന്ന സമീപനം ഒഴിവാക്കപ്പെടേണ്ടത് മതേതര കക്ഷികളുടെ ബാധ്യതയാണ്. കഴിഞ്ഞ ദിവസം നടന്ന ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴിൽ നാലിലും ഇന്ത്യാ സഖ്യകക്ഷികളുടെ സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം കരസ്ഥ മാക്കാൻ സാധിച്ചത് പ്രധീക്ഷ വർദ്ധിപ്പിക്കുന്നു.
ഇസ്മായിൽ ഹാജി ആലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സപ്റ്റംമ്പറിനുള്ളിൽ ആവശ്യമായ ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കാനും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനും ഒക്ടോബർ അവസാന വാരത്തിൽ വിപുലമായ രീതിയിൽ സംസ്ഥാന കൺവെൻഷൻ കോഴിക്കോട് വെച്ച് നടത്താനും തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കരീം പുതുപ്പാടി സ്വാഗതം പറഞ്ഞു. സലാം വളപ്പിൽ ,കെ വി സലീം കണ്ണൂർ, പി. ടി ഖദീജ, പി.കെ സുലൈമാൻ, എം. കെ.ഹനീഫ,ഷാജഹാൻ കൊല്ലം, ശകീർ മേലാറ്റൂർ,അഹമ്മദ് കബീർ, എം ടി അബ്ദുള്ള, നാസർ ബേശാല, തുടങ്ങിയവർ സംസാരിച്ചു. മെഹറൂഫ് പറമ്പായി നന്ദി പറഞ്ഞു.
